Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 കൊവിഡ് കേസുകളും 775 മരണവുമാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേസമയം, രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

By Athira Sreekumar

Digital Journalist at Woke Malayalam