Mon. Dec 23rd, 2024

മലപ്പുറം:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടിഹസ്സന്‍ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം  24ന് ഛർദിയും ശ്വാസം മുട്ടലും കാരണം അദ്ദേഹം  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം മകന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കുട്ടിഹസ്സന്‍റെയും ശ്രവം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോട കൊവിഡ് ബാധിച്ച് മലപ്പുറത്ത് മാത്രം ഇതുവരെ 10 പേരാണ് മരിച്ചത്.  

By Binsha Das

Digital Journalist at Woke Malayalam