Wed. Jan 22nd, 2025

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ  ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തിയതിന് പിന്നാലെ കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാനൊരുങ്ങി കേരള പോലീസ്.  അറസ്റ്റ് രേഖപ്പെടുത്താൻ കൺഡോൻമെന്‍റ് പൊലീസ് നൽകിയ അപേക്ഷയിൽ എൻഐഎ കോടതി അനുമതി നൽകി.

കസ്റ്റംസിന്‍റെ കസ്റ്റഡി അവസാനിച്ചാൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.  ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാല ബി.കോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി പഠിച്ചിട്ടില്ലെന്നും സർവകലാശാല നേരത്തെ വ്യകത്മാക്കിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam