Sun. Dec 22nd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ  പരിശോധന എൻ‌ഐ‌എ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലെെ മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ‌ഐ‌എ പരിശോധിക്കുന്നത്. കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്തവര്‍  ഇക്കാലയളവില്‍ സെക്രട്ടറിയേറ്റില്‍ എത്തിയോ എന്നാണ് പ്രധാനമായും പരിശോധിക്കുക. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി ഇവര്‍  കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നും പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുക.

By Binsha Das

Digital Journalist at Woke Malayalam