Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ഇന്ന് ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. സമ്പൂർണ്ണ ലോക്ക്ഡൗൺ അപ്രായോഗികമാണെന്നാണ് യോഗം വിലയിരുത്തിയത്. അതേസമയം, രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ അവരവരുടെ ഔദ്യോഗിക വസതികളിൽ ഇരുന്നുകൊണ്ട് വീഡിയോ കോൺഫെറെൻസിങ് വഴിയാണ് മന്ത്രി സഭാ യോഗം ചേർന്നത്.

By Arya MR