Sat. Sep 21st, 2024
തിരുവനന്തപുരം:

സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം പകർത്തി തുടങ്ങി. ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങൾ എക്സ്റ്റേർണൽ ഹാർഡ് ഡിസ്കിലേക്കാണ് പകർത്തുന്നത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. എപ്പോൾ ആവശ്യപ്പെട്ടാലും സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നായിരുന്നു എൻഐഎ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam