തിരുവനന്തപുരം:
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു. എൻഐഎയുടെ പ്രത്യേക സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍ ഏകദേശം മൂന്ന് മണിക്കൂര്‍ പിന്നിട്ടു.
എൻഐഎയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എൻഐഎ ഓഫീസില്‍ ഹാജരായത്. 56 ചേദ്യാവലികള്‍ അന്വേഷണ സംഘം തയ്യാറാക്കിയതായാണ് സൂചന.ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുക്കുന്നത്. നേരത്തെ, ശിവശങ്കറിനെ എൻഐഎ 5 മണിക്കൂറും കസ്റ്റംസ് 9 മണിക്കൂറും ചേദ്യം ചെയ്തിരുന്നു.