Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ സർവീസ് നടത്തില്ലെന്ന്  സംയുക്ത സമരസമിതി അറിയിച്ചു. സാമ്പത്തിക ബാധ്യത കണക്കിലെടുതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നെങ്കിലും ഇന്ധനവില വര്‍ധനവും പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടി ആയതായി ബസ്സുടമകള്‍ പറയുന്നു. ഇക്കാര്യങ്ങൾ മുന്‍നിര്‍ത്തിയാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam