Mon. Dec 23rd, 2024

കൊച്ചി

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി എൻഐഎയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തി. എൻഐഎയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ ശിവശങ്കര്‍ കൊച്ചിയിലെ എൻഐഎ ഓഫീസില്‍ ഹാജരായി. 56 ചേദ്യാവലികള്‍ അന്വേഷണ സംഘം തയ്യാറാക്കിയതായാണ് സൂചന. പ്രതികളുമായുള്ള ബന്ധത്തിന് പുറമെ സ്പ്രിന്‍ക്ലര്‍, ഡേറ്റ ചേര്‍ച്ച, പ്രെെസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍ഴ്സ് കരാറുകള്‍ തുടങ്ങിയവയും എൻഐഎ ചേദ്യാവലിയില്‍ ഉള്‍പ്പെടുത്തും. നേരത്തെ, ശിവശങ്കറിനെ എൻഐഎ  5 മണിക്കൂറും കസ്റ്റംസ് 9 മണിക്കൂറും ചേദ്യം ചെയ്തിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam