കൊച്ചി:
നീണ്ട ഒൻപത് മണിക്കൂറിന്റെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. നേരത്തെ തിരുവനന്തപുരത്ത് വെച്ച് അഞ്ച് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ചോദ്യംചെയ്തത്. എന്നാൽ ചോദ്യം ചെയ്യൽ സംബന്ധിച്ച് മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.