Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സർക്കാരിന് സിപിഎം പോളിറ്റ് ബ്യുറോയുടെ പിന്തുണ. കേസിന്റെ  പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ബിജെപിയും കോൺഗ്രസ്സും ശ്രമിക്കുകയാണെന്നും എന്നാൽ, ആ ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൻഐഎ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

By Binsha Das

Digital Journalist at Woke Malayalam