Sat. Apr 5th, 2025

വയനാട്:

വയനാട് തവിഞ്ഞാലിലെ രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ മരിച്ചയാളുടെ സംസാകരത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇന്ന് കൂടുതല്‍ ആന്‍റിജന്‍ പരിശോധന പ്രദേശത്ത് നടത്തും. ഇന്നലെ 28 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ 181 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

 

 

By Binsha Das

Digital Journalist at Woke Malayalam