Sat. Apr 20th, 2024

ജയ്പൂര്‍:

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബിഎസ്പി. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് ബിഎസ്പി വിപ്പ് നല്‍കി. കോണ്‍​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോ​ഗ്യരാക്കുമെന്നാണ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ 200  അംഗ നിയമസഭയില്‍  ആറ് എംഎല്‍എമാരാണ് ബിഎസ്പിക്ക് ഉള്ളത്.

ഇവര്‍ നേരത്തേ കോണ്‍ഗ്രസില്‍ ലയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലയനം നിയമ വിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബിഎസ്പിയുടെ നിലപാട്. തെരഞ്ഞെടുപ്പ് കമീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി ബിഎസ്പി പരാതിയും നല്‍കി. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടെടുത്തത്.

By Binsha Das

Digital Journalist at Woke Malayalam