Fri. Jun 27th, 2025
മുംബൈ:

കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടെയും ഫലം നെഗറ്റിവായ വിവരം അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി, കൊവിഡ് നെഗറ്റിവായി ഐശ്വര്യയും മകളും ആശുപത്രി വിട്ടെങ്കിലും തനിക്കും പിതാവ് അമിതാഭ് ബച്ചനും ആശുപത്രിയിൽ തുടരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam