Mon. Dec 23rd, 2024

കോട്ടയം:

കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തെ കൂടാതെ  കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി പ്രതിരോധ നിയമപ്രകാരവും കൂടാതെ സംഘം ചേരല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശനിയാഴ്ച മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്. ഒടുവില്‍ നാട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വന്‍ പൊലീസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍ രാത്രി 11 മണിയോടെയാണ് സംസാകരം നടത്തിയത്.

 

 

 

By Binsha Das

Digital Journalist at Woke Malayalam