Fri. Mar 29th, 2024

ഇറ്റലി:

ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ തുടര്‍ച്ചയായി ഒമ്പതാമത്തെ സീസണിലും യുവന്റസ് കിരീടം ഉയര്‍ത്തി. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്. 36ാം റൗണ്ട് മല്‍സരത്തില്‍ സാംപ്‌ഡോറിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തായിരുന്നു യുവന്‍റസ് കിരീടം സ്വന്തമാക്കിയത്. സാംപ്‌ഡോറിയക്കെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫെഡറിക്കോ ബെര്‍ണാഡെഷി എന്നിവരാണ് യുവന്‍റസിനായി ഗോളുകള്‍ നേടിയത്.

 

 

By Binsha Das

Digital Journalist at Woke Malayalam