ഡൽഹി:
കേന്ദ്രസർക്കാർ ആദ്യം നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ നിരോധിച്ചു. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഇത് കൂടാതെ വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പബ്ജി, ലുഡോ തുടങ്ങി ഗെയിമിംഗ് ആപ്പുകൾ ഉൾപ്പടെ 275 ആപ്പുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയതായാണ് സൂചന. ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശീയ സുരക്ഷ കണക്കിലെടുത്ത് 59 ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത്. ചൈനീസ് നിക്ഷേപമുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളും പിന്നീട് കേന്ദ്രസർക്കാരിന്റെ നീരീക്ഷണത്തിൽ ആക്കിയിരുന്നു.