Sat. Jan 18th, 2025

കൊച്ചി:

കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ മേഖല സ്തംഭിച്ചതോടെ ദിവസ വേതനക്കാര്‍ ദുരിതത്തില്‍. ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍‍ സ്ഥിതി പരിതാപകരമാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി ദിവസ വേതനക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെയടക്കം സഹായത്തോടെ സംഘടനാതലത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ഇനി മുന്നോട്ട് മതിയാകില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി

By Binsha Das

Digital Journalist at Woke Malayalam