തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തുവെന്ന നിര്‍ണ്ണായക വിവരം കസ്റ്റംസിന് കെെമാറിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്. വിവരം കെെമാറിയ ആള്‍ക്ക് 45 ലക്ഷം രൂപയാണ് കസ്റ്റംസ് പാരിതോഷികമായി നല്‍കുക. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടിയതാണെങ്കിൽ 20 ലക്ഷം രൂപയാണ് പരമാവധി പാരിതോഷികം.
കസ്റ്റംസിനെ വിവരങ്ങൾ അറിയിക്കുന്നവരുടെ വിശദാംശങ്ങൾ നല്‍കുന്നവരുടെ പേര് വിവിരങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുക. വിവരദാദാവിന്‍റെ വിശദാംശങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും കൈമാറില്ലെന്നാണ് കസ്റ്റംസ് ചട്ടം.