Mon. Dec 23rd, 2024
കൊച്ചി:

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനത്തിൽ വർധന. രോഗം സ്ഥിരീകരിക്കുന്നതിൽ 90% പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. എറണാകുളത്ത് ആലുവ ലാർജ് ക്ലസ്റ്ററിൽ നിന്നും ഇന്നലെ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചി കോർപറേഷനിലെ 6,7,8,9 ഡിവിഷനുകൾ അടച്ചു.17 അന്തേവാസികൾക്ക് കൂടി രോഗബാധയുണ്ടായതോടെ തൃക്കാക്കര കരുണാലയത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ചെല്ലാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും സമീപ പ്രദേശമായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ വൈറസ് വ്യാപനമുണ്ട്.എറണാകുളം ജില്ലയിൽ ഇന്നലെ 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 75 പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ.