Fri. Mar 29th, 2024

കൊച്ചി:

സംസ്ഥാനത്ത് ഇന്ന്  മൂന്ന് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട ,സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദര്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് 70 വയസ്സുകാരനായ അബ്ദുള്‍ റഹ്മാന്‍ മരിച്ചത്.

ഹൃദയസംബന്ധവും, വൃക്കസംബന്ധവുമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ റഹ്മാനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസിന് 71 വയസ്സായിരുന്നു. കൊറിയര്‍ സ്ഥാപനം നടത്തുകയായിരുന്ന വര്‍ഗീസ് തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam