Thu. Dec 19th, 2024

കോഴിക്കോട്:

കോഴിക്കോട് ജില്ല ഇന്ന് പൂര്‍ണ്ണമായും അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല്‍പതോളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാക്കുകയാണ്. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 104 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam