ഡൽഹി:
കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. റിസർവ്വ് ബാങ്കിന്റെ അധികാരങ്ങൾ ദുർബലപ്പെടുത്തിയതിനെതിരെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തില്‍ വെള്ളം ചേര്‍ത്തതിനെതിരെയുമാണ് വിമര്‍ശനം ഉന്നയിച്ചത്.
വായ്പാ തിരിച്ചടവുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള 2014 മുതലുള്ള ശ്രമങ്ങളെ ഇത് വ്യര്‍ഥമാക്കിയെന്നും ഊര്‍ജിത് പട്ടേല്‍ തന്റെ പുതിയ പുസ്തകമായ ഓവര്‍ഡ്രാഫ്റ്റ്-സേവിങ് ദി ഇന്ത്യന്‍ സേവറിൽ പറഞ്ഞു.