Mon. Dec 23rd, 2024
കൊച്ചി:

രോഗവ്യാപനം കൂടുന്ന എറണാകുളം തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 14,  തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിങ്ങനെ അഞ്ച്  കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ ഇപ്പോഴും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ജില്ലയിലെ കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

അതേസമയം കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർഗോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 25 രാത്രി 12 മണി മുതൽ പ്രദേശത്ത് നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ഉത്തരവിറക്കി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ വീഴ്ച വരുത്തുന്നത് കൊണ്ടാണ് നിരോധനാജ്ഞയെന്നും അദ്ദേഹം വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam