Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോവാനുള്ള അവസാനത്തെ അവസരമാണിതെന്നും  മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടേ രാജിവെക്കൂ എന്ന നിര്‍ബന്ധം പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam