Sun. Apr 6th, 2025
മലപ്പുറം:

മലപ്പുറം പുറത്തൂരിലും തലക്കാടുമായി ഒരു കുടുംബത്തിലെ പത്ത് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവർ. അതേസമയം വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറം നന്നമുക്ക് സ്വദേശി അബൂബക്കർ മരിച്ചു. കൊണ്ടോട്ടിയിലെ നഗര സഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികളും താത്കാലികമായി അടച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ ഇന്നലെ 89 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അതിൽ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

By Athira Sreekumar

Digital Journalist at Woke Malayalam