Fri. Dec 20th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ യുഎഇയിലേക്ക് കടന്ന അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ കസ്റ്റംസിനും മൊഴി നൽകിയതായി റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതെല്ലാം ഘട്ടത്തിൽ എന്തെല്ലാം സഹായം നൽകി എന്നതും ഏതെല്ലാം രേഖകൾ നൽകി എന്നതു സംബന്ധിച്ച വിവരങ്ങളുമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് രേഖപ്പെടുത്തിയതെന്നാണ് സൂചന. നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണ് സന്ദീപ് നായരും സ്വപ്ന സുരേഷും. ഇന്നലെ രാത്രി സന്ദീപിനെയും ഇന്ന് രാവിലെ സ്വപ്നയേയുമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.

By Athira Sreekumar

Digital Journalist at Woke Malayalam