Wed. Jan 22nd, 2025
കൊച്ചി:

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയേതര കൂട്ടായ്മയുമായി കൊച്ചിയിലെ  തീരദേശ പഞ്ചായത്തായ ചെല്ലാനം. കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സമയം കടൽ കയറ്റം കൂടി വന്നതോടെ ഇവിടുത്തെ നിവാസികൾ ഏറെ ദുരിതത്തിലായിരുന്നു. മാറി മാറി വന്ന ഒരു ഭരണാധികാരികളും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനകീയ ബദലിനെ കുറിച്ച് ആലോചിക്കുന്നതെന്ന് 20-20 കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന  പവിഴം ബിജു പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെല്ലാനത്തെ എല്ലാ വാര്‍ഡുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. നിലവിൽ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

By Athira Sreekumar

Digital Journalist at Woke Malayalam