Mon. Dec 23rd, 2024

തിരുവനന്തപുരം:

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമെന്ന്എന്‍ഐഎയുടെ വിലയിരുത്തല്‍. സെക്രട്ടറിയേറ്റിലെ ജൂലെെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.  കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്‍റെ ഔദ്യോഗിക ഓഫിസിലും എത്തിയെന്നാണ് എന്‍ഐഎ യ്ക്ക് കിട്ടിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുമാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് എൻഐഎ കത്ത് നൽകിയത്. സെക്രട്ടറിയേറ്റിലെ സിസിടിവികൾക്ക് ഇടിമിന്നലിൽ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam