Fri. Mar 29th, 2024

കൊല്ലം:

കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രെെംബ്രാഞ്ച് കുറ്റപത്രം. കൊല്ലം സിജെഎം കോടതിയില്‍ ക്രെെംബ്രാഞ്ച് ഇന്ന് കുറ്റപത്രം നല്‍കും. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ജൂബിലി ആഘോഷത്തിനായി പിരിച്ച ഒരു കോടി പതിനാറ് ലക്ഷം രൂപയില്‍ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.

 

 

By Binsha Das

Digital Journalist at Woke Malayalam