Mon. Dec 23rd, 2024

കൊല്ലം:

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലം ജില്ലയുടെ 70 ശതമാനം ഭാഗങ്ങളും അടച്ചിട്ടു. 46 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണാണ്. ഇതില്‍ 25 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ റെഡ് സോണിലാണ്. ഇന്നലെ, കൊല്ലത്ത് 133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കൊല്ലം ക്ലാപ്പന സ്വദേശി സൗദിയിൽ കൊവിഡ് ബാധിച്ചു മരിച്ചു. പ്രയാർ തെക്ക് ആലുംപിടിക കൊച്ചു വീട്ടിൽ മുജീബ് റഹ്മാൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. വർഷങ്ങളായി സൗദിയിൽ ബിസിനസ് നടത്തുകയായിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam