Mon. Dec 23rd, 2024
അബുദാബി:

ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. പള്ളികള്‍ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. അതേസമയം ബലിപെരുന്നാള്‍ നമസ്‍കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പെരുന്നാളിന് കുടുംബ സംഗമങ്ങളും സന്ദര്‍ശനങ്ങളും കുട്ടികള്‍ക്കും മറ്റും സമ്മാനങ്ങളും പണവും നല്‍കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam