Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കേണ്ടതുണ്ടോ എന്നത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിക്കും. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കാനും ധാരണയായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

നാളെ നടക്കുന്ന സര്‍വക്ഷിയോഗത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ വിശദമായി ചര്‍ച്ച ചെയ്യും. സാമൂഹിക സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചേ ലോക്ക് ഡൗണിൽ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്റെയും മത മേലധ്യക്ഷൻമാരുടേയും കൂടി അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും തീരുമാനം.

By Arya MR