Thu. Jan 23rd, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി. പ്രതികളുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നൽകി. ഇവരുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam