Mon. Dec 23rd, 2024

ഡൽഹി:

ഇന്ത്യൻ സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനുളള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്‌സ് എന്നിവയ്ക്ക് പുറമെ  ഇന്ത്യന്‍ ആര്‍മിയുടെ പത്ത് സ്ട്രീമുകളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കുന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് വന്ന് അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നത്. സൈന്യത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിന് ഉത്തരവ് സഹായിക്കുമെന്നും സൈനിക വക്താവ് പറഞ്ഞു.

By Arya MR