Mon. Dec 23rd, 2024

കോട്ടയം:

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഇതേതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധച്ച ഡോക്ടര്‍മാരെയും , രണ്ടു വാര്‍ഡുകളിലെ എല്ലാ രോഗികളേയും നിരീക്ഷണത്തിലാക്കി. അതേസമയം, എങ്ങനെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. അടുത്ത ദിവസങ്ങളില്‍ ഈ അഞ്ച് പേര്‍ക്കും ശസ്ത്രക്രിയ നടത്തേണ്ടതാണ്. അതിന് മുന്നോടിയായി  നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

By Binsha Das

Digital Journalist at Woke Malayalam