ചെല്ലാനം:
ചെല്ലാനം കടപ്പുറത്ത് കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കടൽത്തീരത്ത് 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഓരോ വർഷവും രണ്ടോ മൂന്നോ പ്രവശ്യം കടൽക്ഷോഭം മൂലമുള്ള പ്രശ്നം നേരിടുന്നുണ്ട്. എപ്പോഴും കടൽഭിത്തി കെട്ടിയതുകൊണ്ട് കാര്യമായില്ല. കടലേറ്റം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് തീരത്ത് താമസിക്കുന്ന ആളുകൾ മാറുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.