Thu. Jan 9th, 2025
തിരുവനന്തപുരം:

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ ഇന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു വാൾവ് തുറക്കും. അതിനാൽ ചാലക്കുടി പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന് തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

 

By Athira Sreekumar

Digital Journalist at Woke Malayalam