Thu. Jan 23rd, 2025

തിരുവനന്തപുരം:

യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത.  ജയഘോഷിന് സ്വര്‍ണക്കടത്തിനേക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തിനെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി.

തിരോധാനവും ആത്മഹത്യയുമടക്കം പെരുമാറ്റചട്ടത്തിലും ജയഘോഷ് വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തല്‍. പിസ്റ്റള്‍ മടക്കി നല്‍കുന്നതിലും വീഴ്ച കണ്ടെത്തി. മാത്രമല്ല, കോണ്‍സുല്‍ ജനറലും അറ്റാഷയും നാട്ടിലേക്ക് മടങ്ങിയ കാര്യം ജയഘോഷ് പൊലീസിനെ അറിയിച്ചില്ല.

 

By Binsha Das

Digital Journalist at Woke Malayalam