Fri. Apr 26th, 2024

വെല്ലൂര്‍:

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ്  ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്നും ഇതേതുടര്‍ന്ന് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്. 29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്.

 

By Binsha Das

Digital Journalist at Woke Malayalam