Mon. Apr 7th, 2025

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതിയായ  സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. മണ്ണന്തല പൊലീസ് സന്ദീപ് നായരെ മദ്യപിച്ച് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാൻ സഹായിച്ചുവെന്ന പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam