Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നും തനിക്ക്  സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും  ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ്.  കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ജാമ്യഹര്‍ജി നൽകിയിരിക്കുന്നത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ്  കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചതെന്നും ഹർജിയിൽ പറയുന്നു.

സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസില്‍ എന്‍ഐഎ അന്വഷണം വന്നതെന്നും  കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam