Mon. Dec 23rd, 2024

എറണാകുളം:

20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് മാര്‍ക്കറ്റ് വീണ്ടും തുറന്നത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പലചരക്ക് കടകളാണ് ഇന്ന് തുറന്നത്.  പച്ചക്കറി മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തിക്കും.

അമ്പത് ശതമാനം കടകള്‍ മാത്രമമാണ് ഒരു ദിവസം തുറക്കാന്‍ അനുമതി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴുമണി വരെയാണ് ലോഡിറക്കാനുള്ള സമയം. ഏഴുമുതല്‍ പതിനൊന്നു വരെ ചില്ലറവില്‍പനക്കാര്‍ക്ക് സാധാനങ്ങള്‍ വാങ്ങാം. പതിനൊന്നു മണി മുതലായിരിക്കും പൊതുജനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുക. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാതുന്ന കൊച്ചിയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്‍ര് സോണുകള്‍ പ്രഖ്യാപിച്ചു.

By Binsha Das

Digital Journalist at Woke Malayalam