Sun. Feb 23rd, 2025
ജയ്‌പൂർ:

രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത കോൺഗ്രസ് എംഎൽഎമാരുടെയും ഹ‍ർജിയിൽ ഉടൻ നടപടിയെടുക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് സ്പീക്കർ സി പി ജോഷി. സ്പീക്കർക്ക് വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‍വിയാണ് കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എംഎൽഎമാർക്ക് എതിരെ നിലവിൽ സ്പീക്കർ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും സ്പീക്കറോ നിയമസഭയോ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam