തിരുവനന്തപുരം:
നാസിക്കിൽ നിർമിച്ച എയ്റോസ്പേസ് ഓട്ടോക്ലേവ് വട്ടിയൂർക്കാവ് വി.എസ്.എസ്.സി. കേന്ദ്രത്തിൽ എത്തിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങൾ നിർമിക്കുന്നതിനായാണ് ഓട്ടോക്ലേവ് എത്തിച്ചിരിക്കുന്നത്. വി.എസ്.എസ്.സി.യിലേക്കുള്ള ഭീമൻ യന്ത്രവുമായി ലോറി മഹാരാഷ്ട്രയിൽനിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വർഷമായി. ഒരു ദിവസം അഞ്ചു കിലോമീറ്റർ മാത്രം സഞ്ചരിച്ചിരുന്ന വാഹനം നീങ്ങിയത് 74 ടയറുകളുടെയും 32 ജീവനക്കാരുടെയും ബലത്തിലാണ്.