Sat. Apr 27th, 2024
മുംബൈ:

ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന കവി വരവര റാവുവിനെ വിദഗ്ധചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. അദ്ധേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം മുംബൈ ജെ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ബാധിതനായ വരവര റാവുവിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതിനുപിന്നാലെയാണ് നടപടി. 

By Athira Sreekumar

Digital Journalist at Woke Malayalam