Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുള്ള രോഗികളുടെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 681 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. അതേസമയം ഏഴ് ലക്ഷത്തിലധികം ആളുകൾ രോഗമുക്തരായതും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്താക്കുന്നു. രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേർ രോഗമുക്തി നേടിയത് ആശ്വാസകരമാണ്. ലോകത്താകെയുള്ള രോഗവ്യാപനത്തിൽ തുടർച്ചയായി നാലാംദിവസവും രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

By Athira Sreekumar

Digital Journalist at Woke Malayalam