Mon. Dec 23rd, 2024
ഗുവാഹത്തി:

അസം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബിഹാറിന് പുറമെ ഡൽഹി, യുപി, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സർബാനന്ദ സോനേവാളിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam