തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ 23 തവണ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയത്. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കസ്റ്റംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതിയായ സരിത്താണെന്നും വ്യക്തമായി. കസ്റ്റംസ് പിടിച്ചെടുത്ത 79 കിലോ ഭാരമുണ്ടായിരുന്ന ബാഗിൽ 30 കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്.