Sat. Jan 18th, 2025

തിരുവനന്തപുരം:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍  തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും. തീരപ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam